സ്കോളര്‍ഷിപ്പുള്‍പ്പെടെയുള്ള ന്യൂനപക്ഷ ഫണ്ടുകള്‍ മുസ്ലിം ജനവിഭാഗത്തിലേക്ക് മാത്രം പോകുന്നു
തിരൂര്‍ (മലപ്പുറം): സ്കോളര്‍ഷിപ്പുള്‍പ്പെടെയുള്ള ന്യൂനപക്ഷ ഫണ്ടുകള്‍ മുസ്ലിം ജനവിഭാഗത്തിലേക്ക് മാത്രം പോകുന്നു എന്നത് തെറ്റിദ്ധാരണയാണെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. തിരൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ മുസ്ലിം ജനവിഭാഗം മൊത്തത്തില്‍ തന്നെ സംവരണ ആനുകൂല്യത്തിന് അര്‍ഹതപ്പെട്ടവരാണ്. അതിനാലാണ് അവര്‍ക്കായി ചില പ്രത്യേക ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിയത്.

No comments