Breaking News

ജോസ് പാലായില്‍ തന്നെ മത്സരിക്കും..!! സിപിഎമ്മിന്റെ നിര്‍ദേശം.. മാണി സി കാപ്പന്‍ യുഡിഎഫിലേക്കെത്തും..!! ഇനി അറയേണ്ടത് ഇക്കാര്യം മാത്രം..

 


കോട്ടയം: ജോസ് കെ മാണി മണ്ഡലം മാറുമെന്ന ചര്‍ച്ചകള്‍ക്ക് വിരാമം. അദ്ദേഹം പാലായില്‍ തന്നെ മത്സരിക്കും. കേരളാ കോണ്‍ഗ്രസില്‍ മണ്ഡലം മാറ്റം സജീവ ചര്‍ച്ചയായ സാഹചര്യത്തില്‍ സിപിഎം ഈ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. ജോസ് പാലായില്‍ നിന്ന് മാറി മത്സരിക്കരുതെന്നാണ് സിപിഎം നിര്‍ദേശം. ഇത് കേരളാ കോണ്‍ഗ്രസ് എം അംഗീകരിച്ചിരിക്കുകയാണ്. ജോസ് കെ മാണി പാലായിലോ അതല്ലെങ്കില്‍ കടുത്തുരുത്തിയിലോ മത്സരിക്കുമെന്നാണ് അഭ്യൂഹം. ഭൂരിപക്ഷം കൂടുതലുള്ള സ്ഥലങ്ങള്‍ നോക്കിയായിരിക്കും മത്സരമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെ സിപിഎം ഇടപെട്ടത്.


പാലാ സീറ്റിനായി എന്‍സിപി ശക്തമായ വാദം ഉന്നയിച്ചതിനാല്‍ ജോസ് മാറുന്നത് എന്‍സിപിക്ക് ഗുണം ചെയ്യുമെന്നായിരുന്നു കരുതിയത്. എന്നാല്‍ സിപിഎം ഇതില്‍ ഇടപെട്ടതോടെ അവരുടെ പ്രതീക്ഷകള്‍ എല്ലാം അസ്തമിച്ചിരിക്കുകയാണ്. പാലായില്‍ നേരത്തെ റോഷി അഗസ്റ്റില്‍ മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതോടെ ജോസ് കെ മാണി കടുത്തുരുത്തിയിലേക്ക് പോകുമെന്നായിരുന്നു കരുതിയിരുന്നത്. പാലായിലേക്കാള്‍ ഭൂരിപക്ഷവും കേരളാ കോണ്‍ഗ്രസ് എമ്മിന് കടുത്തുരുത്തിയില്‍ ഉണ്ട്. പാലാ സ്വദേശിയായ റോഷിക്ക് ഇടുക്കിയില്‍ നിന്ന് മാറണമെന്നും ആഗ്രഹമുണ്ടായിരുന്നു.


കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി സീറ്റ് മാറുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതോടെ ജോസ് കടുത്തുരുത്തിയിലേക്ക് മാറുമെന്ന് ഉറപ്പിച്ചിരുന്നു. ഇതോടെയാണ് സിപിഎം വിഷത്തില്‍ വേഗം ഇടപെട്ടത്. ഇതോടെ മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് പോകുമെന്ന് ഉറപ്പായി. മാണി സി കാപ്പന്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സിപിഎം വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ജോസ് പാലായിില്‍ നിന്ന് മാറുന്നത് വലിയ പ്രശ്‌നങ്ങളുണ്ടാക്കും. അത് ഭയന്ന് പിന്‍മാറിയതാണെന്ന് തോന്നലുണ്ടാക്കും. അത് എതിരാളികള്‍ പ്രചാരണമാക്കാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് സിപിഎം ഇടപെട്ടത്.


സ്വന്തം തട്ടകം വിട്ടെന്ന പ്രതീതി ഉണ്ടാക്കരുതെന്നാണ് നിര്‍ദേശം. പിസി ജോര്‍ജും പാലായില്‍ ഇറങ്ങാന്‍ സാധ്യതയുണ്ട്. ്തുകൊണ്ട് മത്സരം കടുക്കുമെന്ന് സിപിഎം കരുതുന്നു. പാലായുടെ കാര്യത്തില്‍ ഒരുപരീക്ഷണം വേണ്ടെന്നാണ് സിപിഎം ജോസിനെ അറിയിച്ചിരിക്കുന്നത്. നേരത്തെ കടുത്തുരുത്തിയില്‍ ഒരു സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയുണ്ടാവുമെന്നാണ് കേരളാ കോണ്‍ഗ്രസിലെ ഒരു മുതിര്‍ന്ന നേതാവ് പ്രതികരിച്ചത്. അതേസമയം എന്‍സിപി ഇത്തവണ എല്‍ഡിഎഫിനൊപ്പം ഉണ്ടാവില്ലെന്ന് ജില്ലാ ഘടകങ്ങളെ അറിയിച്ച് തുടങ്ങിയിട്ടുണ്ട്. സിപിഎം കമ്മിറ്റികളിലും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും.

No comments