Breaking News

ഇന്ത്യയില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത്​ പെട്രോള്‍-ഡീസല്‍ വില ഉയരു​േമ്ബാഴും അന്താരാഷ്​ട്ര വിപണിയില്‍ എണ്ണ വില കുറയുന്നു.

 


വാഷിങ്​ടണ്‍: ഇന്ത്യയില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത്​ പെട്രോള്‍-ഡീസല്‍ വില ഉയരു​േമ്ബാഴും അന്താരാഷ്​ട്ര വിപണിയില്‍ എണ്ണ വില കുറയുന്നു. വെള്ളിയാഴ്ച 2.5 ശതമാനം ഇടിവാണ്​ അന്താരാഷ്​ട്ര വിപണിയില്‍ ഉണ്ടായത്​. കോവിഡ്​ കേസുകള്‍ ഉയര്‍ന്നതിന്​ തുടര്‍ന്ന്​ ചൈനയില്‍ വീണ്ടും ലോക്​ഡൗണ്‍ പ്രഖ്യാപിക്കുമെന്ന ആശങ്കയാണ്​ എണ്ണവിലയെ സ്വാധീനിക്കുന്നത്​.

ഡബ്യു.ടി.ഐ ക്രൂഡിന്‍റെ വില 2.60 ശതമാനം ഇടിഞ്ഞ്​ 51.73 ഡോളറിലെത്തി. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്‍റ്​ ക്രൂഡിന്‍റെ വില 2.28 ശതമാനം ഇടിഞ്ഞ്​ 54.79 ഡോളറായി. ഈ ആഴ്ചയില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മാത്രമാണ്​ ​എണ്ണവില ഉയര്‍ന്നത്​.

യു.എസ്​ കോവിഡ്​ ഉത്തേജക പാക്കേജ്​ നടപ്പാക്കുമെന്ന പ്രഖ്യാപനമാണ്​ രണ്ട്​ ദിവസങ്ങളില്‍ എണ്ണവില ഉയരാനുള്ള കാരണം.

No comments