ഭരണത്തിലേറി രണ്ടാം ദിവസം അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനെതിരെ ഇംപീച്ച്‌മെന്‍റ് നീക്കവുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി.
വാഷിങ്ടന്‍ ഡി.സി: ഭരണത്തിലേറി രണ്ടാം ദിവസം അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനെതിരെ ഇംപീച്ച്‌മെന്‍റ് നീക്കവുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ഇംപീച്ച്‌മെന്‍റ് പ്രമേയം റിപ്പബ്ലിക്കന്‍ അംഗം മര്‍ജോരി ടെയ്‍ലര്‍ ഗ്രീന്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. അറ്റ്ലാന്‍റയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമാണ് മര്‍ജോരി ടെയ്‍ലര്‍ ഗ്രീന്‍.
പ്രസിഡന്‍റിന്‍റെ ചുമതലയില്‍ ഇരിക്കുന്നതിന് ബൈഡന്‍ അയോഗ്യനാണെന്നും വൈസ് പ്രസിഡന്‍റായിരിക്കുമ്ബോള്‍ അദ്ദേഹം നടത്തിയ അഴിമതികള്‍ വളരെ ഗുരുതരമാണെന്നും പ്രമേയത്തില്‍ ആരോപിക്കുന്നു. വിദേശ എനര്‍ജികളില്‍ നിന്നും വന്‍ തോതില്‍ പണം സ്വീകരിച്ച് സ്വന്തം സമ്ബത്ത് വര്‍ധിപ്പിക്കുവാന്‍ ബൈഡന്‍ ശ്രമിച്ചുവെന്നും ആരോപിക്കുന്നുണ്ട്.

No comments