Breaking News

ചിരാഗ് പാസ്വാനെ എന്‍ഡിഎ യോഗത്തിലേക്ക് വിളിച്ച് ബിജെപി..!! കണ്ണുരുട്ടി ജെഡിയു.. ഒടുവില്‍ സംഭവിച്ചത്..!!

 


പട്‌ന: ബീഹാറില്‍ എന്‍ഡിഎയില്‍ വീണ്ടും ഭിന്നത. ചിരാഗ് പാസ്വാനെ എന്‍ഡിഎ യോഗത്തിലേക്ക് വിളിച്ച് ബിജെപിയും ജെഡിയും തമ്മില്‍ വലിയ പ്രശ്‌നങ്ങളുണ്ടായിരിക്കുകയാണ്. കടുത്ത എതിര്‍പ്പുകള്‍ ജെഡിയു അറിയിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ നിന്ന് ചിരാഗിനെ ഒഴിവാക്കി. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ചിരാഗിന്റെ ലോക് ജനശക്തി പാര്‍ട്ടിയാണ് ജെഡിയുവിന്റെ സീറ്റുകള്‍ കുറച്ചതിന് കാരണമെന്നാണ് വിലയിരുത്തല്‍. ബിജെപി എല്‍ജെപിയെ ഉപയോഗിച്ച് ജെഡിയുവിനെ ദുര്‍ബലമാക്കിയെന്ന ആരോപണം ശക്തമാണ്. ഇതിനിടെയാണ് എന്‍ഡിഎ യോഗത്തിലേക്ക് ചിരാഗിനെ ക്ഷണിച്ചിരിക്കുന്നത്.


നിതീഷ് അടക്കമുള്ളവര്‍ കടുത്ത എതിര്‍പ്പുകളാണ് ചിരാഗിനെ ക്ഷണിച്ചതില്‍ അറിയിച്ചത്. ഇതോടെ അവസാന നിമിഷം ചിരാഗിനോട് യോഗത്തിലേക്ക് വരരുതെന്ന് ബിജെപിക്ക് അഭ്യര്‍ത്ഥിക്കേണ്ടി വന്നു. ചിരാഗ് ഉണ്ടെങ്കില്‍ യോഗത്തിലേക്ക് വരില്ലെന്ന് ജെഡിയു കൃത്യമായ നിലപാടെടുത്തു. നേരത്തെ തന്നെ ബിജെപിയുമായി കടുത്ത പ്രശ്‌നങ്ങള്‍ ജെഡിയുവിനുണ്ട്. രണ്ട് ഉപമുഖ്യമന്ത്രിമാരെ അടക്കം നിയമിച്ച് ഭരണത്തെ നിയന്ത്രിക്കുന്നത് ബിജെപിയാണ്. ജെഡിയു വൈകാതെ തന്നെ എന്‍ഡിഎ വിടുമെന്ന സൂചനയും ശക്തമാണ്. അതുകൊണ്ട് പിടിച്ചുനില്‍ക്കാനായി ബിജെപി വിട്ടുവീഴ്ച്ചകളും നടത്തുന്നുണ്ട്.


ജനുവരി ഇരുപതിനാണ് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ചിരാഗിനെ ക്ഷണിച്ച് കൊണ്ട് കത്തയക്കുന്നത്. പാര്‍ലമെന്റ് ബജറ്റ് സെഷനെ കുറിച്ചും, ചില നിര്‍ണായക വിഷയങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാനാണ് ക്ഷണമെന്ന് കത്തില്‍ പറയുന്നു. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കാത്തതിന്റെ കാരണം ചിരാഗ് വിശദീകരിച്ച് വേറൊരു തരത്തിലാണ്. ആരോഗ്യ സ്ഥിതി മോശമായത് കൊണ്ടാണ് താന്‍ എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് ചിരാഗ് പറഞ്ഞു. താന്‍ ആ ദിവസം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നുവെന്നും ചിരാഗ് പറഞ്ഞു. അതേസമയം വിര്‍ച്വലായിട്ടാണ് യോഗം നടന്നത്.


പ്രധാനമന്ത്രി തന്നെ എന്‍ഡിഎയില്‍ ഏതൊക്കെ കക്ഷികളാണ് ഉള്ളതെന്ന് മുമ്പ് പറഞ്ഞതാണെന്ന് ജെഡിയു നേതാവ് കെസി ത്യാഗി പഞ്ഞു. എല്‍ജെപിയുമായുള്ള ബന്ധം ഇപ്പോഴില്ലാത്തതാണ്. അപ്പോള്‍ എങ്ങനെയാണ് ചിരാഗിനെ ക്ഷണിക്കുക. എന്‍ഡിഎയെ രൂക്ഷമായ ഭാഷയില്‍ ആക്രമിച്ച നേതാവാണ് ചിരാഗ്. അങ്ങനെ ഉള്ളയാള്‍ എങ്ങനെ എന്‍ഡിഎ കക്ഷിയാവുമെന്നും ത്യാഗി ചോദിച്ചു. നേരത്തെ നിതീഷ് കുമാറിനെതിരെ പ്രശ്‌നങ്ങള്‍ കാരണമാണ് എല്‍ജെപി എന്‍ഡിഎ വിട്ടത്. നിതീഷിനെതിരെ വ്യാപക പ്രചാരണവും ചിരാഗ് നടത്തിയിരുന്നു. എന്നാല്‍ എല്‍ജെപിക്ക് ഒരു സീറ്റ് മാത്രമാണ് കിട്ടിയത്. ജെഡിയു 43 സീറ്റിലേക്ക് വീഴുകയും ചെയ്തു.

No comments