Breaking News

കോവിഡ് പോസിറ്റിവ് ആയതിനെ തുടര്‍ന്ന് കെ.കെ. രാഗേഷ് എം.പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


ഡെൽഹി :  കോവിഡ് പോസിറ്റിവ് ആയതിനെ തുടര്‍ന്ന് കെ.കെ. രാഗേഷ് എം.പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ കാലത്ത് കടുത്ത പനിയും കോവിഡിന്റെ ലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്ന് കോവിഡ് ടെസ്റ്റ് ചെയ്തിരുന്നു. ഇന്ന് രാവിലെ പരിശോധന ഫലം വന്നപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഡല്‍ഹി മെഡാന്റ ഹോസ്പിറ്റലില്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വിശ്രമത്തിലാണ് കെ.കെ. രാഗേഷ്. കഴിഞ്ഞ ദിവസങ്ങളില്‍ തന്നോടൊപ്പം ഇടപഴകിയ എല്ലാവരും ശ്രദ്ധിക്കണമെന്നും കെ.കെ. രാഗേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ അഭ്യര്‍ത്ഥിച്ചു.

കെ.കെ. രാഗേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മെഡാന്റ ഹോസ്പിറ്റലില്‍ കോവിഡ് പോസിറ്റിവ് ആയതിനെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

No comments