ഉമ്മന് ചാണ്ടി നേമത്ത് മത്സരിക്കുമെന്ന വാര്ത്തകള് തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
കാസര്കോട് > ഉമ്മന് ചാണ്ടി നേമത്ത് മത്സരിക്കുമെന്ന വാര്ത്തകള് തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഉദ്ഘാടനത്തിനായി കാസര്കോട് എത്തിയപ്പോള് ആണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഉമ്മന്ചാണ്ടി നേമത്ത് മത്സരിക്കുമെന്ന തരത്തില് ചര്ച്ചകള്ക്ക് തുടക്കമിട്ടത് ആരാണെന്ന് അറിയില്ലെന്നും ഉമ്മന്ചാണ്ടി പുതുപ്പള്ളിയില് നിന്നും മാറേണ്ട യാതൊരു സാഹചര്യവുമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു
ഉമ്മന് ചാണ്ടി നേമത്ത് മത്സരിക്കുമെന്നത് ഉറവിടമില്ലാത്ത വാര്ത്തയാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. നേമത്ത് മത്സരിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കാന് ഉമ്മന് ചാണ്ടി പ്രാപ്തനാണ്.

No comments