നാലു വര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞ് കോവിഡ് ചികിത്സയില്‍ തുടര്‍ന്ന അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ആശുപത്രി വിട്ടു.
ചെന്നൈ: നാലു വര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞ് കോവിഡ് ചികിത്സയില്‍ തുടര്‍ന്ന അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ആശുപത്രി വിട്ടു. ഏതാനും ദിവസം ബംഗളൂരുവില്‍ അവര്‍ ക്വാറന്റൈനില്‍ കഴിയണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് .
അതേസമയം, ചെന്നൈ മറീന ബീച്ചില്‍ ശശികലവിഭാഗം ശക്തി പ്രകടനത്തിന് ഒരുക്കങ്ങള്‍ തുടങ്ങി . വെള്ളിയാഴ്ച തയാറായിരിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്കി. ശശികല ആദ്യം എത്തുക ജയ സമാധിയിലേക്കാണ്. ഇതിനുശേഷം പ്രവര്‍ത്തകരെ കാണുമെന്നാണ് വിവരം .
അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് പാരപ്പന അഗ്രഹാര ജയിലില്‍ നാലു വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കിയ ശശികല കഴിഞ്ഞദിവസമാണ് ജയില്‍ മോചിതയായത്.

No comments