സ്വര്‍ണക്കടത്ത്: ശിവശങ്കറിന്റെ ജാമ്യത്തിന് പിന്നാലെ റിമാന്‍ഡ് അപേക്ഷയുമായി കസ്റ്റംസ്
കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റിെന്റ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് ഒരു കേസില്‍ ജാമ്യം അനുവദിച്ചതോടെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ മറ്റൊരു കേസില്‍ റിമാന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി കസ്റ്റംസ്. സ്വര്‍ണം കടത്തിയെന്ന ആദ്യകേസില്‍ എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സാമ്ബത്തികം) കോടതി ജാമ്യം അനുവദിച്ചതോടെയാണ് സ്വര്‍ണക്കടത്തിനിടെ നടന്ന ഡോളര്‍ കടത്തില്‍ ശിവശങ്കറെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് സൂപ്രണ്ട് അപേക്ഷ നൽകി

No comments