Breaking News

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണമോ പ്രതിപക്ഷസ്ഥാനമോ കോണ്‍ഗ്രസിന് കിട്ടില്ലെന്ന് ബി.ജെ.പി


 കാഞ്ഞങ്ങാട് : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണമോ പ്രതിപക്ഷസ്ഥാനമോ കോണ്‍ഗ്രസിന് കിട്ടില്ലെന്ന് ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി പറഞ്ഞു. കാഞ്ഞങ്ങാട് നെല്ലിത്തറയില്‍ ബി.ജെ.പി. പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ചാണ്ടിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല ഏല്‍പ്പിച്ചപ്പോള്‍ കോണ്‍ഗ്രസുകാര്‍ തന്നെ ഭരണം കിട്ടില്ലെന്ന് ഉറപ്പിച്ചുകഴിഞ്ഞു. കെ.പി.സി.സി. പ്രസിഡന്റിന്റെ ജമാ അത്തെ ഇസ്‌ലാമി വിരോധം കപടമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

No comments