Breaking News

റിപ്പബ്ലിക്ക് ദിനാഘോഷത്തിന് മുന്നോടിയായി പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളില്‍ കേരളത്തിന് അഭിമാന നേട്ടം.

 


ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനാഘോഷത്തിന് മുന്നോടിയായി പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളില്‍ കേരളത്തിന് അഭിമാന നേട്ടം. പിന്നണി ഗായിക കെ എസ് ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവും സംഗീത സംവിധായകനും പിന്നണി ഗായകനുമായ കൈതപ്രം ദാമോദരന്‍ നമ്ബൂതിരിക്ക് പത്മശ്രീ അവാര്‍ഡും ലഭിച്ചു.

എസ് പി ബാലസുബ്രഹ്മണ്യം ഉള്‍പ്പെടെ ഏഴുപേര്‍്ക്കാണ് പ്ത്മവിഭൂഷണ്‍ അവാര്‍ഡ് ലഭിച്ചത്. മരണാനന്തര ബഹുമതിയായാണ് എസ്പിബിക്ക് പുരസ്‌കാരം. മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേ, കലാകാരനായ സുദര്‍ശന്‍ സാഹു, പുരാവസ്തു വിദഗ്്ധന്‍ ബി ബി ലാല്‍ തുടങ്ങിയവരാണ് പത്മവിഭൂഷണ്‍ അവാര്‍ഡിന് അര്‍ഹരായത്.

കെ എസ് ചിത്രയ്ക്ക്് പുറമേ മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് ( മരണാനന്തരം), സുമിത്ര മഹാജന്‍, നൃപേന്ദ്ര മിശ്ര, രാം വിലാസ് പാസ്വാന്‍ ( മരണാനന്തരം) തുടങ്ങിയവരും പത്മഭൂഷണ് അര്‍ഹരായി.

No comments