രാജ്യസഭാ എംപി സ്ഥാനം രാജിവെയ്ക്കുന്നത് നിയമോപദേശം തേടിയശേഷമെന്ന് വ്യക്തമാക്കി ജോസ് കെ. മാണി.
ന്യൂഡല്‍ഹി: രാജ്യസഭാ എംപി സ്ഥാനം രാജിവെയ്ക്കുന്നത് നിയമോപദേശം തേടിയശേഷമെന്ന് വ്യക്തമാക്കി ജോസ് കെ. മാണി. എംപി സ്ഥാനം ഉടന്‍ രാജിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ജോസ് കെ. മാണിയുടെ പ്രതികരണം.
അതേസമയം പാലാ സീറ്റ് സംബന്ധിച്ച് ഒരു ചര്‍ച്ചകളും ഇടതുമുന്നണിയില്‍ നടന്നിട്ടില്ലെന്നും, ചര്‍ച്ചകള്‍ തുടങ്ങുമ്ബോള്‍ നിലപാട് വ്യക്തമാക്കുമെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ ചൊവ്വാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയ ജോസ് കെ. മാണി ഇന്ന് തന്നെ രാജിക്കത്ത് കൈമാറിയേക്കുമെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു.
തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് രാജി തീരുമാനം ജോസ് കെ.മാണി വൈകിപ്പിച്ചത്.

No comments