Breaking News

ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബഡ്‌ജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

 


തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബഡ്‌ജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രിയുടേത് വെറും ബഡായി ബഡ്‌ജറ്റാണ്. യാഥാര്‍ത്ഥ്യബോധമില്ലാത്തതാണ് ധനമന്ത്രി അവതരിപ്പിച്ച ബഡ്‌ജറ്റ്. കടമെടുത്ത് കേരളത്തെ മുടിക്കുന്ന നിലപാടാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും ചെന്നിത്തല ആരോപിച്ചു. തകര്‍ച്ചയിലുള‌ള കേരളത്തിന്റെ സാമ്ബത്തികനില മെച്ചപ്പെടുത്താനുള‌ള ഒരു ക്രിയാത്മക നിര്‍ദ്ദേശവും ബ‌ഡ്‌ജറ്റിലില്ലെന്നും പ്രതിപക്ഷ നേതാവ് കു‌റ്റപ്പെടുത്തി.

കഴിഞ്ഞ ബഡ്‌ജറ്റില്‍ പ്രഖ്യാപിച്ച പല തീരുമാനങ്ങളും നടപ്പായില്ല. 5000 കോടിയുടെ ഇടുക്കി പാക്കേജും 3400 കോടിയുടെ കുട്ടനാട് പാക്കേജും 2000 കോടിയുടെ വയനാട് പാക്കേജും പിന്നെ കണ്ടതേയില്ല.

No comments