Breaking News

സംസ്‌ഥാനത്തിന്റെ വളര്‍ച്ചാ നിരക്ക്‌ കുത്തനെ താഴേക്ക്‌


തിരുവനന്തപുരം :   സംസ്‌ഥാനത്തിന്റെ വളര്‍ച്ചാ നിരക്ക്‌ കുത്തനെ താഴേക്ക്‌. 2018- 19 സാമ്ബത്തികവര്‍ഷം 6.49 ശതമാനമായിരുന്നത്‌ 2019- 20 വര്‍ഷം 3.45 ശതമാനം മാത്രം. ദേശീയ വളര്‍ച്ചാനിരക്ക്‌ 4.2 ശതമാനമാണ്‌. ഓഖി ചുഴലിക്കാറ്റ്‌, രണ്ടു പ്രളയങ്ങള്‍, കോവിഡ്‌ പ്രതിസന്ധികളാണ്‌ തകര്‍ച്ചയ്‌ക്കു കാരണമെന്നും പറയുന്ന സാമ്ബത്തിക അവലോകന റിപ്പോര്‍ട്ട്‌ ധനമന്ത്രി ഡോ. തോമസ്‌ ഐസക്‌ നിയമസഭയില്‍ വച്ചു.

കടബാധ്യത 2,60,311.37 കോടി രൂപയായി ഉയര്‍ന്നു. ആഭ്യന്തര കടം 1,65,960.04 കോടിയാണ്‌. കടത്തിന്റെ വാര്‍ഷിക വളര്‍ച്ച മുന്‍വര്‍ഷത്തെ 11.80-ല്‍ നിന്ന്‌ 10.47 ശതമാനമായി കുറഞ്ഞു.

ആഭ്യന്തര കടം 9.91 % വര്‍ധിച്ചു. ആഭ്യന്തര ഉല്‍പ്പാദനം 5.49 ലക്ഷം കോടി രൂപയില്‍ നിന്ന്‌ 5.68 ലക്ഷം കോടിയായി വര്‍ധിച്ചു.
സംസ്‌ഥാന മൂല്യവര്‍ധന (ജി.എസ്‌.വി.എ) 4.89 ലക്ഷം കോടിയില്‍ നിന്ന്‌ 5.01 ലക്ഷം കോടിയായി. വളര്‍ച്ച നിരക്ക്‌ 6.2 ശതമാനത്തില്‍ നിന്ന്‌ 2.58 ശതമാനമായാണു കുറഞ്ഞത്‌. 19-20 വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പണപ്പെരുപ്പം രൂക്ഷമായി.

No comments