ഉമ്മന്‍ ചാണ്ടി യുഡിഎഫിനെ നയിക്കാനെത്തുന്നതില് യാതോരു ഭയവുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി യുഡിഎഫിനെ നയിക്കാനെത്തുന്നതില് യാതോരു ഭയവുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഉമ്മന്‍ ചാണ്ടി നയിച്ച രണ്ട് തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനെ എല്‍ഡിഎഫ് പരാജയപ്പെടുത്തിയതാണ്. ഇതിനാല്‍ ഉമ്മന്‍ ചാണ്ടി എത്തുന്നതില്‍ ഭയക്കേണ്ട ആവശ്യമേ ഇല്ലെന്നും കാനം പറഞ്ഞു.
സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ട നടപടി സ്വാഭാവികം മാത്രമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി ഭയക്കേണ്ടതില്ല.

No comments