Breaking News

സംസ്ഥാനത്ത് ആന്റിജന്‍ കിറ്റുകള്‍ തിരിച്ചു വിളിച്ച്‌ ആരോഗ്യ വകുപ്പ്

 


തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിജന്‍ കിറ്റുകള്‍ തിരിച്ചു വിളിച്ച്‌ ആരോഗ്യ വകുപ്പ്. കിറ്റുകള്‍ക്ക് ഗുണ നിലവാര പ്രശ്നം ഉണ്ടാകാമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തല്‍. ആല്‍പൈന്‍ കമ്ബനിയുടെ കിറ്റുകളാണ് തിരികെ വിളിച്ചത്. പരിശോധിക്കുന്ന സാമ്ബിളുകളില്‍ കൂടുതലും പോസിറ്റീവ് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

പരിശോധിച്ച സാമ്ബിളുകളില്‍ 30 ശതമാനത്തില്‍ കൂടുതല്‍ ഫലം പോസിറ്റീവ് ആയിരുന്നു. ഇതോടെയാണ് കിറ്റിന്റെ ഗുണനിലവാരം സംബന്ധിച്ച്‌ സംശയം ഉയര്‍ന്നത്. അതോടൊപ്പം പിസിആര്‍ പരിശോധകള്‍ വര്‍ദ്ധിപ്പിക്കാനും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. പിസിആര്‍ പരിശോധകളുടെ എണ്ണം കൂട്ടാന്‍ ലാബുകളില്‍ ഷിഫ്റ്റുകളുടെ എണ്ണം കൂട്ടാനും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

No comments