Breaking News

കോവിഡ് വാക്സിന്‍ വിതരണത്തിന് മുന്നോടിയായുള്ള രണ്ടാംഘട്ട ട്രയല്‍ ​റ​ണ്‍ വെള്ളിയാഴ്ച നടക്കും.

 


ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ വിതരണത്തിന് മുന്നോടിയായുള്ള രണ്ടാംഘട്ട ട്രയല്‍ ​റ​ണ്‍ വെള്ളിയാഴ്ച നടക്കും. രാജ്യത്തെ മുഴുവന്‍ ജില്ലകളിലാണ് ട്രയല്‍ റണ്‍ നടക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ജനുവരി രണ്ടിനാണ് കേരളം അടക്കം രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ആദ്യത്തെ ട്രയല്‍ റണ്‍ നടന്നത്. നേരത്തെ, പ​ഞ്ചാ​ബ്, അ​സം, ആ​ന്ധ്ര​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ട്ടു ജി​ല്ല​ക​ളി​ല്‍ ന​ട​ത്തി​യ റി​ഹേ​ഴ്‌​സ​ല്‍ വി​ജ​യ​ക​ര​മാ​യി​രു​ന്നു.

കേരളത്തില്‍ തി​രു​വ​ന​ന്ത​പു​രം പേ​രൂ​ര്‍ക്ക​ട ജി​ല്ലാ മാ​തൃ​ക ആ​ശു​പ​ത്രി, പൂ​ഴ​നാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, കിം​സ് ആ​ശു​പ​ത്രി, ഇ​ടു​ക്കി വാ​ഴ​ത്തോ​പ്പ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, പാ​ല​ക്കാ​ട് നെ​ന്മാ​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, വ​യ​നാ​ട് കു​റു​ക്കാ​മൂ​ല പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളിലാണ് ​ഡ്രൈ ​റ​ണ്‍ നടന്നത്.

No comments