Breaking News

കേരളത്തില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമായി തന്നെ തുടരുന്നു

 


തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 4337 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 66,503 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 7,61,154 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം - 712
എറണാകുളം - 659
കോഴിക്കോട് - 582
പത്തനംതിട്ട - 579
കൊല്ലം - 463
കോട്ടയം - 459
തൃശൂര്‍ - 446
ആലപ്പുഴ - 347
തിരുവനന്തപുരം - 295
കണ്ണൂര്‍ - 235
വയനാട് - 229
പാലക്കാട് - 210
ഇടുക്കി - 202
കാസര്‍ഗോഡ് - 72

.

No comments