Breaking News

ഐ ലീഗില്‍ ഗോകുലം കേരള എഫ്സിക്ക് ആദ്യ ജയം.


 കൊല്‍ക്കത്ത: ഐ ലീഗില്‍ ഗോകുലം കേരള എഫ്സിക്ക് ആദ്യ ജയം. വാശിയേറിയ പോരാട്ടത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു പഞ്ചാബിനെ ഗോകുലം തറപറ്റിച്ചത്. രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ഗോകുലം മത്സരത്തിലേക്ക് മടങ്ങി വന്നത്. ഡെന്നി അന്ത്വിയുടെ ഇരട്ട ഗോളും 75-ാം മിനിറ്റില്‍ പഞ്ചാബ് താരം അന്‍വര്‍ അലി വഴങ്ങിയ ഓണ്‍ ഗോളുമാണ് ഗോകുലത്തിന് വിജയമൊരുക്കിയത്.

ഗോളുകള്‍കൊണ്ട് സമ്ബന്നമായ മത്സരത്തില്‍ തുടക്കം മുതല്‍ ഇരു ടീമുകളും അക്രമണ സ്വഭാവമാണ് സ്വീകരിച്ചത്. ഇതിന്റെ ഫലമായി തന്നെ 18-ാം മിനിറ്റില്‍ ചെഞ്ചോ മിനര്‍വയ്ക്കായി ഗോകുലത്തിന്റെ വല കുലുക്കി. ഏഴ് മിനിറ്റുകള്‍ക്കപ്പുറം 25-ാം മിനിറ്റില്‍ ചെഞ്ചോ തന്നെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

No comments