തനിക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ നടി ലെന നിഷേധിച്ചു.
തിരുവനന്തപുരം : ബ്രിട്ടനില്‍ സിനിമാചിത്രീകരണത്തിന് ശേഷം മടങ്ങിയെത്തിയ തനിക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ നടി ലെന നിഷേധിച്ചു. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റില്‍ കൊവിഡ് നെഗറ്റീവാണ്. ബ്രിട്ടണില്‍ ജനിത കവ്യതിയാനം വന്ന പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍, ബ്രിട്ടനില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നാണ് നിര്‍ദേശം. ഇതനുസരിച്ച് ബംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ താന്‍ ക്വാറന്റൈനിലാണ്. ഇത് തെറ്റിദ്ധരിച്ച് തനിക്ക് കൊവിഡാണെന്ന് വാര്‍ത്തകള്‍ പ്രചരിക്കുകയാണെന്ന് ലെന ഫേസ്ബുക്കില്‍ കുറിച്ചു.
ബംഗളുരു വിമാനത്താവളത്തില്‍ നടത്തിയ ആര്‍..ടിപിസിആര്‍ പരിശോധനയില്‍ ലെനയ്ക്ക് രോഗബാധ സ്ഥിരീകരിച്ചു എന്ന റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്..

No comments