Breaking News

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്ബരയിലെ അവസാന മത്സരത്തിന് നാളെ ക്ലെെമാക്‌സ്


സിഡ്നി :  ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്ബരയിലെ അവസാന മത്സരത്തിന് നാളെ ക്ലെെമാക്‌സ്. ഒരു ദിനം ശേഷിക്കെ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 324 റണ്‍സ്, പത്ത് വിക്കറ്റ് കെെയിലുണ്ട്. അവസാന ദിനം ബൗളര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍മാര്‍ കൂടുതല്‍ വിയര്‍ക്കും. എങ്കിലും ഓസീസ് ബൗളര്‍മാരെ പ്രതിരോധിക്കാന്‍ സാധിച്ചാല്‍ ഇന്ത്യയ്ക്ക് ചരിത്രമെഴുതാം.

വിരാട് കോഹ്‌ലി, ജസ്‌പ്രീത് ബുംറ, ആര്‍.അശ്വിന്‍, മൊഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ തുടങ്ങിയ മുന്‍നിര താരങ്ങളുടെ അസാന്നിധ്യത്തിലും അസാമാന്യ ആത്മവിശ്വാസമാണ് ഇന്ത്യന്‍ ടീം ഓസീസ് മണ്ണില്‍ പുറത്തെടുത്തത്. ഈ ആത്മവിശ്വാസവും പോരാട്ടവീര്യവും തുടര്‍ന്നാല്‍ നാലാം ടെസ്റ്റിന്റെ അവസാന ദിനം ഇന്ത്യയ്‌ക്ക് സ്വന്തം.

No comments