അനധികൃതമായി താമസിക്കുന്നവര്‍ക്ക് രാജ്യം വിടാന്‍ കുവൈത്ത് സര്‍ക്കാര്‍ ഒരു മാസം കൂടി
കുവൈത്ത് സിറ്റി: അനധികൃതമായി താമസിക്കുന്നവര്‍ക്ക് രാജ്യം വിടാന്‍ കുവൈത്ത് സര്‍ക്കാര്‍ ഒരു മാസം കൂടി അനുവദിച്ചു. ജനുവരി അവസാനം വരെ നിയമലംഘകര്‍ക്ക് കുവൈത്തില്‍ തങ്ങാം. കൊവിഡ് പ്രതിസന്ധിയും വിമാന യാത്രയിലെ പ്രശ്‌നങ്ങളും കണക്കിലെടുത്ത് അനധികൃത താമസക്കാര്‍ക്ക് നാടുവിടാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് വീണ്ടും അവസരം നല്‍കുന്നത്.186,000 നിയമലംഘകരാണ് പൊതുമാപ്പ് പ്രഖ്യാപിച്ച ശേഷം നാടുവിടാനാണ് ആഭ്യന്തര മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.
പരമാവധി നിയമലംഘകരെ രാജ്യത്തുനിന്ന് പിഴയില്ലാതെ ഒഴിവാക്കുക എന്നതാണ് കുവൈത്ത് ലക്ഷ്യമിടുന്നത്.

No comments