Breaking News

ഖത്തറില്‍ കോവിഡിന്റെ രണ്ടാം തരംഗമെന്ന് സൂചന


 ദോഹ : ഖത്തറില്‍ കോവിഡിന്റെ രണ്ടാം തരംഗമെന്ന് സൂചന. വര്‍ധിച്ച്‌ വരുന്ന കോവിഡ് രോഗികളുടെ എണ്ണം കോവിഡിന്റെ രണ്ടാം വരവിന്റെ സൂചനയെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി രാജ്യത്ത് കൊവിഡ് രോബാധിതരാവുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുള്ളത്. 2020 ല്‍ സംഭവിച്ച കോവിഡിന്റെ ആദ്യ വരവിനേക്കാള്‍ ശക്തമായ രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും വിവിധ ലോകരാജ്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പകര്‍ച്ചവ്യാധിരോഗ വിഭാഗം തലവനുമായ ഡോ.അബ് ദുല്ലതീഫ് അല്‍ഖാല്‍ പറഞ്ഞു.

ഡിസംബര്‍ പകുതി മുതല്‍ ആശുപത്രികളില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണവും ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലും വലിയ വര്‍ധവാണ് ഉണ്ടായിരിക്കുന്നത്.വരും ആഴ്ചകളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങങ്ങള്‍ മനസിലാക്കാന്‍ സാധിക്കൂ.

No comments