Breaking News

തമിഴ്നാട് മസിനഗുഡിയില്‍ കാട്ടാനയെ റിസോര്‍ട്ടുകാര്‍ തീ കൊളുത്തിയതിന് കാരണം വസ്തുവകകള്‍ നശിപ്പിച്ചതിനുള്ള പ്രതികാരമെന്ന് മൊഴി

 


മസിനഗുഡി: തമിഴ്നാട് മസിനഗുഡിയില്‍ കാട്ടാനയെ റിസോര്‍ട്ടുകാര്‍ തീ കൊളുത്തിയതിന് കാരണം വസ്തുവകകള്‍ നശിപ്പിച്ചതിനുള്ള പ്രതികാരമെന്ന് മൊഴി. അറസ്റ്റിലായ രണ്ടു പേരെ റിമാന്‍ഡ് ചെയ്തു.

ആനയുടെ ശരീരത്തില്‍ നേരത്തെ കണ്ട മറ്റു മുറിവുകള്‍ എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചും വനം വകുപ്പ് അന്വേഷണം തുടങ്ങി.

‌‌പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച തുണി ആനയുടെ തലക്ക് നേരെ എറിയുന്നതും കൊമ്ബന്‍ പ്രണവേദനയോടെ ഓടുന്നതും മനസാക്ഷിയെ ഞെട്ടിച്ചിരുന്നു.

റിസോര്‍ട്ട് ജീവനക്കാരന്റെ കാര്‍ ഒരിക്കല്‍ ആന ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. പിന്നീട് റിസോര്‍ട്ടിനു സമീപമെത്തിയ ആന നാശവും വരുത്തി. ആന വീണ്ടും എത്തിയപ്പോള്‍ തീ പന്തവുമായി ഒരാള്‍ ഓടിക്കാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

No comments