വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വിജയിച്ചാല്‍ നടപ്പാവുന്നത് കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന നരേന്ദ്രമോദിയുടെ ലക്ഷ്യമാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്.
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വിജയിച്ചാല്‍ നടപ്പാവുന്നത് കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന നരേന്ദ്രമോദിയുടെ ലക്ഷ്യമാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. എ ഐ സി സി നിരീക്ഷകനായി കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനെത്തിയ അദ്ദേഹം ഇന്ദിരഭവനില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.
കേരളത്തില്‍ അഞ്ച് വര്‍ഷം കൂടുമ്ബോള്‍ ഭരണം മാറും. യു ഡി എഫും എല്‍ ഡി എഫും മാറി മാറി വരുന്നു. നമ്മുടെ പോരാട്ടം ബി ജെ പിക്കെതിരെയാണ്. ബംഗാളില്‍ സി പി എമ്മുമായി കോണ്‍ഗ്രസ് സഹകരിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് മുക്ത ഭാരതം എന്നതാണ് മോദിയുടെ ലക്ഷ്യം. കേരളത്തില്‍ എല്‍ ഡി എഫിനെ ജയിപ്പിച്ചാലും മോദിയുടെ ആ ലക്ഷ്യമാണ് നടക്കുന്നതെന്ന് ഗഹ്‌ലോട്ട് ഓര്‍മ്മിപ്പിച്ചു.

No comments