മദ്യത്തിന് ഏര്‍പ്പാടാക്കിയ ഏഴു ശതമാനം വിലവര്‍ധന ഫെബ്രുവരി ഒന്നുമുതല്‍ നിലവില്‍ വരും.
തിരുവനന്തപുരം: മദ്യത്തിന് ഏര്‍പ്പാടാക്കിയ ഏഴു ശതമാനം വിലവര്‍ധന ഫെബ്രുവരി ഒന്നുമുതല്‍ നിലവില്‍ വരും. കുപ്പി മദ്യത്തിന് 10 രൂപ മുതല്‍ 90 രൂപവരെ വര്‍ധിക്കുന്ന രീതിയിലാണ് പുതുക്കിയ വില. സ്പിരിറ്റിന്റെ വില വര്‍ധിച്ചതിനാല്‍ 11.6% വര്‍ധിപ്പിക്കണമെന്ന മദ്യകമ്ബനികളുടെ ആവശ്യപ്രകാരമാണ് വിലവര്‍ധന.
2017 നവംബറിനുശേഷം ആദ്യമായാണ് വിലവര്‍ധനവ് വരുന്നത്. ഒരു കുപ്പിക്ക് 40 രൂപ വര്‍ധിച്ചാല്‍ 35 രൂപ സര്‍ക്കാരിനും നാലു രൂപ മദ്യവിതരണ കമ്ബനികള്‍ക്കും ഒരു രൂപ കോര്‍പറേഷനും അധിക വരുമാനമായി ലഭിക്കും. കോവിഡ് സെസ് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അത് പ്രാബല്യത്തില്‍ വന്നാല്‍ വില ഓഗസ്റ്റോടെ കുറയുമെന്നാണ് അധികൃതര്‍ പറയുന്നത്.

No comments