Breaking News

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്‍പത് കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം കടന്നു


 ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്‍പത് കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം കടന്നു. അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 21,28,700 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി പതിമൂന്ന് ലക്ഷം പിന്നിട്ടു.


അമേരിക്ക,ഇന്ത്യ,ബ്രസീല്‍,റഷ്യ,ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. രോഗികളുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. യുഎസില്‍ രോഗബാധിതരുടെ എണ്ണം രണ്ടരക്കോടി കടന്നു. ഒന്നര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 4.27 ലക്ഷം പേര്‍ മരിച്ചു. ഒന്നരക്കോടി ആളുകള്‍ സുഖം പ്രാപിച്ചു.

No comments