Breaking News

ഫോബ്സ് മാഗസിന്‍ പുറത്തിറക്കിയ മിഡില്‍ ഈസ്റ്റിലെ ഇന്ത്യന്‍ വ്യവസായ പ്രമുഖരുടെ പട്ടികയില്‍ ആദ്യ പതിനഞ്ചില്‍ പത്തും മലയാളികള്‍.

 


അബുദാബി: ഫോബ്സ് മാഗസിന്‍ പുറത്തിറക്കിയ മിഡില്‍ ഈസ്റ്റിലെ ഇന്ത്യന്‍ വ്യവസായ പ്രമുഖരുടെ പട്ടികയില്‍ ആദ്യ പതിനഞ്ചില്‍ പത്തും മലയാളികള്‍. പട്ടികയിലെ 30 പേരും യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവരാണ്.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, രവിപിള്ള, ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിന്റെ രേണുക ജഗ്തിയാനി, സണ്ണിവര്‍ക്കി, സുനില്‍ വാസ്വാനി, പി.എന്‍.സി മേനോന്‍, ഡോ. ഷംസീര്‍ വയലില്‍ എന്നിവരാണ് ഫോബ്സ് പുറത്ത് വിട്ട പട്ടികയിലുള്ളത്.

മിഡില്‍ ഈസ്റ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വ്യവസായികളില്‍ എട്ട് ശതകോടീശ്വരന്മാരാണുള്ളത്. ഈ മേഖലയില്‍ തുടക്കം കുറിച്ച്‌ വളര്‍ന്ന യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള ഏറ്റവും വലിയ ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ പ്രവാസികളാണ് തുടങ്ങി വച്ചത് .

No comments