Breaking News

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി


 നന്ദിഗ്രാം: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. 10 വര്‍ഷം മുന്‍പ്് കര്‍ഷക പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായ നന്ദിഗ്രാം ആണ് മമത ബാനര്‍ജിയെ അധികാരത്തില്‍ എത്തിച്ചത്. മമത ബാനര്‍ജിയുടെ വലംകൈ ആയിരുന്ന സുവേന്ദു അധികാരിയുടെ മണ്ഡലമാണ് നന്ദിഗ്രാം. കഴിഞ്ഞമാസം സുവേന്ദു ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന് മമത ബാനര്‍ജിയുടെ പ്രഖ്യാപനം.

'ഞാന്‍ നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കും, നന്ദിഗ്രാം എന്റെ ഭാഗ്യസ്ഥലമാണ്' മമത ബാനര്‍ജി പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ആദ്യമായി നന്ദിഗ്രാമില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മമത ബാനര്‍ജി പറഞ്ഞു.

No comments