Breaking News

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്.

 


ബ്രിസ്‌ബേന്‍: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. 328 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ഇന്ത്യ നാലാം ദിനം മഴയെ തുടര്‍ന്ന് നേരത്തെ കളി അവസാനിപ്പിക്കുമ്ബോള്‍ വിക്കറ്റ് നഷ്ടമില്ലാതെ നാല് റണ്‍സെന്ന നിലയിലാണ്. അവസാന ദിവസത്തില്‍ ഇന്ത്യക്കും ഓസ്ട്രേലിയക്കും വിജയിക്കാന്‍ അവസരമുണ്ട്. ആരാണോ വിജയിക്കുന്നത് അവര്‍ക്ക് പരമ്ബര സ്വന്തം. മത്സരം സമനിലയില്‍ അവസാനിച്ചാല്‍ പരമ്ബരയും സമനിലയിലാകും.

ഗാബയിലെ അവസാന ദിനം തീപാറും പോരാട്ടമാകുമെന്നിരിക്കേ ഓസീസ് ക്യാമ്ബിനെ പരിക്ക് ആശങ്കയിലാക്കുകയാണിപ്പോള്‍. സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പരിക്കാണ് ഓസീസിനെ ആശങ്കയിലാക്കുന്നത്.

No comments