ഉമ്മന്‍ചാണ്ടിയെ മുന്‍നിര്‍ത്തി ഹൈക്കമാന്‍ഡ് പയറ്റുന്നത് ദ്വിമുഖ തന്ത്രം
ഡൽഹി : ഉമ്മന്‍ചാണ്ടിയെ മുന്‍നിര്‍ത്തി ഹൈക്കമാന്‍ഡ് പയറ്റുന്നത് ദ്വിമുഖ തന്ത്രം. എ ഗ്രൂപ്പിനെ കളത്തിലിറക്കുന്നതിനോടൊപ്പം യുഡിഎഫില്‍ നിന്നും അകന്ന സാമൂഹിക വിഭാഗങ്ങളെ തിരികെ എത്തിക്കാനും കഴിയുമെന്ന് ഹൈക്കമാന്‍ഡ് കണക്കുകൂട്ടുന്നു.
രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പോരിന് ഇറങ്ങിയാല്‍ സംസ്ഥാനത്തെ പ്രബല ഗ്രൂപ്പായ എ വിഭാഗം മനസറിഞ്ഞ് കളത്തിലിറങ്ങില്ലെന്ന് ഹൈക്കമാന്‍ഡിന് അറിയാം. പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ എ ഗ്രൂപ്പിനുള്ള ശേഷി മറ്റാര്‍ക്കുമില്ല. ഉമ്മന്‍ചാണ്ടി തേര് തെളിക്കുമ്ബോള്‍ എണ്ണയിട്ട യന്ത്രം കണക്കെ എ വിഭാഗത്തിന്‍റെ ഗ്രൂപ്പ് സംവിധാനങ്ങള്‍ ചലിക്കും. ഒപ്പം ഘടക കക്ഷികളുടെ ആവശ്യവും കൂടി പരിഗണിക്കപ്പെട്ടു.

No comments