Breaking News

കോങ്ങാട്​ എം.എല്‍.എ കെ.വി. വിജയദാസ്​ അന്തരിച്ചു.

 


തൃശൂര്‍​: കോങ്ങാട്​ എം.എല്‍.എ കെ.വി. വിജയദാസ്​ അന്തരിച്ചു. 61 വയസ്സായിരുന്നു. കോവിഡാനന്തര പക്ഷാഘാതം, ശ്വാസകോശ രോഗം എന്നിവ ബാധിച്ച്‌​ തൃശൂര്‍​ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

രക്തസമ്മര്‍ദവും ധാതുലവണങ്ങള്‍, ഓക്​സിജന്‍ എന്നിവയുടെ ഏറ്റക്കുറച്ചിലും കാരണം ആരോഗ്യനില കൂടുതല്‍ സങ്കീര്‍ണാവസ്​ഥയിലാവുകയായിരുന്നു​.

സി.പി.എം നേതാവായ ഇദ്ദേഹം 2011 മുതല്‍ കോങ്ങാട് നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നുണ്ട്​. 1975ല്‍ കെ.എസ്.വൈ.എഫ് പ്രവര്‍ത്തകനായാണ്​ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്​. 1996ല്‍ ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റായി ചുമതലയേറ്റു. പാലക്കാട്​ എലപ്പുള്ളി സ്വദേശിയാണ്​.

No comments