Breaking News

രാജ്യസഭാ അം​ഗത്വം രാജിവച്ച ജോസ് കെ മാണിയുടെ രാജി സ്വീകരിച്ച്‌ രാജ്യസഭ ഉപാദ്ധ്യക്ഷന്‍

 


ഡല്‍ഹി : രാജ്യസഭാ അം​ഗത്വം രാജിവച്ച ജോസ് കെ മാണിയുടെ രാജി സ്വീകരിച്ച്‌ രാജ്യസഭ ഉപാദ്ധ്യക്ഷന്‍. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റില്‍ നിന്ന് മത്സരിക്കാന്‍ വേണ്ടിയാണ് ജോസ് കെ മാണി എം പി സ്ഥാനം രാജിവച്ചത്. ജനുവരി 9നാണ് ജോസ് കെ മാണി രാജിക്കത്ത് സമര്‍പ്പിച്ചിരുന്നത്.

അതെ സമയം നിലവില്‍ ഒഴിവില്‍ വന്നിരിക്കുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍​ഗ്രസിന് തന്നെ ലഭിക്കുമെന്ന് സൂചനകളുണ്ട്. അങ്ങനെ വന്നാല്‍ മത്സരിക്കാനായി സ്റ്റീഫന്‍ ജോര്‍ജ്, പി കെ സജീവ്, പി ടി ജോസ് എന്നീ മുതിര്‍ന്ന നേതാക്കളഉടെ പേരുകളാണ് പ്രധാനമായും പരി​ഗണിക്കുന്നത്. ​ഗുജറാത്തിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ഈ സീറ്റിലും ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍.

No comments