Breaking News

വാട്സ്‌ആപ്പ് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തി


 ന്യു ഡല്‍ഹി: പുതിയ നയം വന്‍ പ്രതിഷേധമായപ്പോള്‍ ഉപഭോക്തക്കളെ മയപ്പെടുത്താന്‍ പല തന്ത്രങ്ങളാണ് WhatsApp കഴിഞ്ഞ ദിവസങ്ങളിലായി പ്രയോ​ഗിച്ചു കൊണ്ടിരിക്കുന്നത്. അദ്യം സമൂഹമാധ്യമങ്ങള്‍ വഴി തങ്ങളുടെ നയത്തെ സംബന്ധിച്ചുള്ള വാ‍ര്‍ത്തകളും മറ്റുള്ളതും വെറും കിംവദന്തികള്‍ മാത്രമാണെന്ന് പറഞ്ഞുകൊണ്ട് വിശദീകരണങ്ങളായിരുന്നു. അതെ തുടര്‍ന്ന് പുതിയ നയം നടത്തുന്നത് മൂന്ന് മാസത്തേക്ക് താല്‍ക്കാലികമായി മാറ്റിവെച്ചു. ഇപ്പോള്‍ ഇതാ വാട്സ്‌ആപ്പ് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തിയാണ് തങ്ങളുടെ പുതിയ നയത്തെ വിശദീകരിക്കുന്നത്.

നേരത്തെ സമൂഹമാധ്യങ്ങളിലൂടെ അറിയിച്ച വിശദീകരണങ്ങളാണ് ആപ്പ് ഇപ്പോള്‍ നേരിട്ടെത്തി ഉപഭോക്താവിനെ അറിയിക്കുന്നത്.

No comments