Breaking News

രണ്ടാമത്തെ മാത്രം ടെസ്റ്റ് മത്സരം കളിക്കുന്ന ഷാര്‍ദുല്‍ താക്കൂര്‍ ഒരു മിന്നും റെക്കോഡും


സിഡ്നി : ഓസീസിന്റെ ബോളിംഗ് ശക്തിയ്ക്ക് മുന്നില്‍ സീനിയര്‍ താരങ്ങള്‍ വിറച്ചപ്പോള്‍ ഇന്ത്യയെ താങ്ങിയെഴുന്നേല്‍പ്പിച്ചത് സുന്ദര്‍-താക്കൂര്‍ കൂട്ടുകെട്ടാണ്. ഇരുവരും ചേര്‍ന്ന് വിലപ്പെട്ട 123 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ ബോഡില്‍ ചേര്‍ത്തത്. രണ്ടാമത്തെ മാത്രം ടെസ്റ്റ് മത്സരം കളിക്കുന്ന ഷാര്‍ദുല്‍ താക്കൂര്‍ ഒരു മിന്നും റെക്കോഡും സ്വന്തമാക്കി.

ടെസ്റ്റ് കരിയറിലെ റണ്‍ വേട്ട കമ്മിന്‍സിനെ സിക്സ് പറത്തിയാണ് താക്കൂര്‍ ആരംഭിച്ചത്. ഇങ്ങനെ സിക്സിലൂടെ കരിയറിലെ റണ്‍വേട്ട ആരംഭിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ബാറ്റ്സ്മാന്‍ എന്ന നേട്ടമാണ് താക്കൂര്‍ സ്വന്തമാക്കിയത്. റിഷഭ് പന്ത് ആണ് താക്കൂറിന് മുമ്ബ് ഈ നേട്ടത്തിലേക്ക് എത്തിയ ഏക ഇന്ത്യന്‍ താരം.

No comments