നായയ്ക്ക് പകരം കാമുകന്റെ കഴുത്തില്‍ ചങ്ങലയിട്ട് പ്രഭാത സവാരിയ്ക്കിറങ്ങി കനേഡിയന്‍ യുവതി
ഒട്ടാവ: നായയ്ക്ക് പകരം കാമുകന്റെ കഴുത്തില്‍ ചങ്ങലയിട്ട് പ്രഭാത സവാരിയ്ക്കിറങ്ങി കനേഡിയന്‍ യുവതി. കാനഡയില്‍ കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍, അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങുന്നവര്‍ക്കും നായ്ക്കളെ പുറത്ത് കൊണ്ടു പോകുന്നവര്‍ക്കും ഇളവുകളുണ്ട്. ഇതിനിടയിലാണ് കാമുകനും കാമുകിയും കൂടി സവാരിക്കിറങ്ങിയത്. കാമുകന്റെ സമ്മതത്തോടെയാണ് കഴുത്തില്‍ ചങ്ങല കെട്ടിയത്. എന്നാല്‍, സംഭവം കണ്ട് എത്തിയ പൊലീസ് ഇരുവരെയും തടഞ്ഞു. എന്തുകൊണ്ടാണ് കര്‍ഫ്യൂ ലംഘിക്കുന്നതെന്ന് പൊലീസുകാര്‍ ചോദിച്ചപ്പോള്‍ തന്റെ നായയുമായി സവാരിക്ക് ഇറങ്ങിയതാണെന്നാണ് യുവതി മറുപടി നല്‍കിയത്.

No comments