നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്ന നയങ്ങള്‍ സ്വീകരിക്കുന്ന മോദി സര്‍ക്കാര്‍ ചൈനയ്ക്ക് ഇന്ത്യന്‍ ഭൂപ്രദേശം കൈയേറാന്‍ അവസരങ്ങള്‍ നല്‍കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
"മാസങ്ങളായി അമ്ബത്തിയാറിഞ്ചുകാരന് ചൈനയെന്ന വാക്കു പോലും മിണ്ടിയിട്ടില്ല. അദ്ദേഹത്തിന് ചൈനയെന്ന വാക്കെങ്കിലും ഉച്ഛരിച്ച് തുടങ്ങാമെന്നും' രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

No comments