കര്‍ഷക പ്രക്ഷോഭത്തിലെ ശ്രദ്ധാകേന്ദ്രമായിരുന്നു നിഹാങ് സിഖുകാര്‍.
ഡൽഹി: മാസങ്ങളായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിലെ ശ്രദ്ധാകേന്ദ്രമായിരുന്നു നിഹാങ് സിഖുകാര്‍. വേഷവിധാനവും ജീവിതരീതിയുമാണ് അതിലെ പ്രധാനകാരണം. നീലവസ്ത്രമണിഞ്ഞ് കുതിരപ്പുറത്ത് ആയുധങ്ങളുമായി ട്രാക്ടര്‍ റാലിയിലും നിഹാങ് സിഖുകാരെ കാണാനാകും.
ട്രാക്റുകള്ക്ക് പകരം കുതിരകളാണ് ഇവരുടെ വാഹനം. നൂറിലധികം നിഹാങ് സിഖുകാരാണ് കര്‍ഷകറാലിയെ അനുഗമിക്കുന്നത്. സമരക്കാര്‍ക്ക് സുരക്ഷ ഒരുക്കലാണ് ഇവരുടെ ലക്ഷ്യം.

No comments