കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച പുറത്തു വിട്ട കൊവിഡ് സ്ഥിതിവിവരകണക്കുകള്‍ പ്രകാരം രാജ്യത്ത് തന്നെ കൊവിഡ് വ്യാപനം ഏറ്റവും അധികമുള്ളത് കേരളത്തിലാണ്.
കണ്ണൂർ: കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച പുറത്തു വിട്ട കൊവിഡ് സ്ഥിതിവിവരകണക്കുകള്‍ പ്രകാരം രാജ്യത്ത് തന്നെ കൊവിഡ് വ്യാപനം ഏറ്റവും അധികമുള്ളത് കേരളത്തിലാണ്. നിലവില്‍ ദിവസവും ഏറ്റവും അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. 70,000ത്തിലധികം ആളുകളാണ് ചികിത്സയിലുള്ളത്. ഏഴ് ദിവസം കൊണ്ട് രോഗികളുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
കൊവിഡ് ഗുരുതരമാകുന്നവരുടെ എണ്ണവും കഴിഞ്ഞ രണ്ടാഴ്ചക്കിടെ കൂടിയിട്ടുണ്ട്. രോഗവ്യാപനം ഇതേ നിരക്കില്‍ തുടര്‍ന്നാല്‍ തീവ്രപരിചരണവിഭാഗത്തിലേക്ക് കേരളം മാറും. മരണനിരക്കിന്‍്റെ കാര്യത്തില്‍ മാത്രം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി പിടിച്ചുനിര്‍ത്താന്‍ കേരളത്തിനു സാധിച്ചു എന്നത് മാത്രമാണ് സംസ്ഥാനത്തിന് ആകെയുള്ള ആശ്വാസം.

No comments