Breaking News

മധ്യപ്രദേശില്‍ ശിവ്​രാജ്​ സിങ്​ ചൗഹാന്‍ സര്‍ക്കാര്‍ മന്ത്രിസഭ വിപുലീകരിച്ചു

 


ഭോപാല്‍: മധ്യപ്രദേശില്‍ ശിവ്​രാജ്​ സിങ്​ ചൗഹാന്‍ സര്‍ക്കാര്‍ മന്ത്രിസഭ വിപുലീകരിച്ചു. ​േകാണ്‍ഗ്രസില്‍നിന്ന്​ ബി.ജെ.പിയിലേക്ക്​ ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്​തരാണ്​ പുതുതായി മന്ത്രിസഭയില്‍ ഇടംപിടിച്ച രണ്ടുപേര്‍. തുള്‍സി സിലാവത്ത്​, ഗോവിന്ദ്​ സിങ്​ രജ്​പുത്​ എന്നിവര്‍ക്ക്​ ഗവര്‍ണര്‍ ആനന്ദിബെന്‍ പ​േട്ടല്‍ സത്യപ്രതിജ്ഞ ചൊല്ലി​െകാടുത്തു.

29 മന്ത്രിമാരായിരുന്നു ചൗഹാന്‍ മന്ത്രിസഭയില്‍ ഉണ്ടായിരുന്നത്​. പരമാവധി 35 മന്ത്രിമാര്‍ വരെയാകാം.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കോണ്‍ഗ്രസ്​ വിട്ട്​ ബി.ജെ.പിയില്‍ ചേക്കേറിയ എം.എല്‍.എമാരാണ്​ ഇരുവരും. ഇതോടെ ഒന്നരവര്‍ഷത്തെ കമല്‍നാഥ്​ സര്‍ക്കാര്‍ തകരുകയായിരുന്നു.

No comments