ഐപിഎല്‍ പതിനാലാം സീസണിലെ താരലേലത്തില്‍ പങ്കെടുക്കാന്‍ മലയാളി ക്രിക്കറ്റര്‍ എസ് ശ്രീശാന്തും
മുംബൈ: ഐപിഎല്‍ പതിനാലാം സീസണിലെ താരലേലത്തില്‍ പങ്കെടുക്കാന്‍ മലയാളി ക്രിക്കറ്റര്‍ എസ് ശ്രീശാന്തും. അടുത്ത മാസം 18നുള്ള താരലേലത്തിനായി ശ്രീശാന്ത് രജിസ്റ്റര്‍ ചെയ്യും. വിലക്കിന് ശേഷം സയിദ് മുഷ്‌താഖ് അലി ടി20 ടൂര്‍ണമെന്‍റിലൂടെ ക്രിക്കറ്റിലേക്ക് അടുത്തിടെ ശ്രീശാന്ത് തിരിച്ചെത്തിയിരുന്നു.
ഈ സീസണിലെ ഐപിഎല്‍ താരലേലം അടുത്തമാസം പതിനെട്ടിന് നടക്കും. താരലേലത്തിന്റെ വേദി നിശ്ചയിച്ചിട്ടില്ല. ടീമുകള്‍ക്ക് താരങ്ങളെ നിലനിര്‍ത്താനുള്ള അവസാന തീയതി ജനുവരി ഇരുപതായിരുന്നു. ഫെബ്രുവരി നാല് വരെ താരങ്ങളെ മറ്റ് ടീമുകള്‍ക്ക് കൈമാറ്റം ചെയ്യാം.
കൊവിഡ് പശ്ചാത്തലത്തില്‍ ഐപിഎല്‍ ഇന്ത്യയില്‍ തന്നെ നടക്കുമോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

No comments