മുഹമ്മദ് അസ്ഹറുദ്ദീനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
കണ്ണൂർ : സയ്യിദ് മുഷ്താക് അലി ട്രോഫിയില്‍ മുംബൈക്കെതിരെ വെടിക്കെട്ട് ബാറ്റിങ്ങ് പുറത്തെടുത്ത് താരമായ കേരളത്തിന്‍റെ മുഹമ്മദ് അസ്ഹറുദ്ദീനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മികച്ച രീതിയില്‍ ബാറ്റ് ചെയ്ത അസ്ഹറുദ്ദീനെയും വിജയം സ്വന്തമാക്കിയ കേരള ടീമിനെയും ഫേസ്ബുക്ക് പോസ്റ്റിലൂടെ അനുമോദിചു. വളരെ കുറച്ചു പന്തുകള്‍ നേരിട്ടു കൊണ്ട് അദ്ദേഹം നേടിയ സെഞ്ച്വറി കേരളത്തിനു തിളക്കമാര്‍ന്ന വിജയമാണ് സമ്മാനിച്ചതെന്നും സ്ഥിരതയോടെ മികവുറ്റ രീതിയില്‍ മുന്നോട്ടു പോകാന്‍ അദ്ദേഹത്തിനു സാധിക്കട്ടെയെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
37 പന്തില്‍നിന്ന് സെഞ്ച്വറി നേടിയ അസ്ഹറുദ്ദീന്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ മൂന്നാമത്തെ ട്വന്റി20 സെഞ്ചുറി എന്ന നേട്ടത്തിനൊപ്പമെത്തി.

No comments