Breaking News

ആഭ്യന്തര വിമാനങ്ങളില്‍ യാത്രക്കാര്‍ക്കായി റിപ്പബ്ലിക് ദിന ഓഫര്‍ വില്‍പ്പനയുമായി ഗോ എയര്‍

 


ന്യൂഡല്‍ഹി: ആഭ്യന്തര വിമാനങ്ങളില്‍ യാത്രക്കാര്‍ക്കായി റിപ്പബ്ലിക് ദിന ഓഫര്‍ വില്‍പ്പനയുമായി ഗോ എയര്‍. 859 രൂപ മുതല്‍ ആരംഭിക്കുന്ന കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളാണ് ഫ്രീഡം സെയിലി​െന്‍റ ഭാഗമായി കമ്ബനി വാഗ്ദാനം ചെയ്യുന്നത്. ഇൗ വര്‍ഷം ഏപ്രില്‍ 22 മുതല്‍ ഡിസംബര്‍ 31 വരെയുള്ള വണ്‍വേ യാത്രകള്‍ക്കായി ജനുവരി 22 മുതല്‍ 29 വരെയാണ് ടിക്കറ്റുകള്‍ വാങ്ങാന്‍ അവസരം നല്‍കുന്നത്​.

ആഭ്യന്തര നെറ്റ്​വര്‍ക്കുകളിലാകെ ഒരു മില്യണ്‍ സീറ്റുകള്‍ എല്ലാ ചാര്‍ജുകളുമടക്കം 859 രൂപ മുതല്‍ ആരംഭിക്കുന്ന ഓഫ‍ര്‍ നിരക്കില്‍ ലഭ്യമാണ്. വില്‍പ്പന കാലയളവില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ 14 ദിവസത്തിനുള്ളില്‍ മാറ്റിയാല്‍ പ്രത്യേക ഫീസ് നല്‍കേണ്ടതില്ലെന്നും ഗോ എയര്‍ അധികൃതര്‍ അറിയിച്ചു.

No comments