Breaking News

അഞ്ചുവര്‍ഷമായിട്ടും സോളാര്‍ പീഡനക്കേസുകളില്‍ നടപടി എടുക്കാത്ത സര്‍ക്കാരാണ് ഇപ്പോള്‍ അന്വേഷണം സി ബി ഐക്ക് വിട്ടിരിക്കുന്നതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

 


തിരുവനന്തപുരം: അഞ്ചുവര്‍ഷമായിട്ടും സോളാര്‍ പീഡനക്കേസുകളില്‍ നടപടി എടുക്കാത്ത സര്‍ക്കാരാണ് ഇപ്പോള്‍ അന്വേഷണം സി ബി ഐക്ക് വിട്ടിരിക്കുന്നതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് രാഷ്ട്രീയപ്രേരിതമാണെന്നും ബാക്കിയെല്ലാം പിന്നീട് പറയാമെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ പീഡനക്കേസുകളിലെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സി ബി ഐക്ക് വിട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ ഉമ്മന്‍ ചാണ്ടിയും പ്രതിയാണ്. സര്‍ക്കാര്‍ നടപടിയോട് പ്രതികരിക്കാനില്ലെന്നാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അടൂര്‍ പ്രകാശ് എം പി പറഞ്ഞത്. വിഷയത്തില്‍ യു ഡി എഫ് നേതാക്കളുമായി ആലോചിച്ചശേഷം പ്രതികരിക്കാമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

No comments