കൊറോണ വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ സൗദി അറേബ്യ ഏര്‍പ്പെടുത്തിയ ഭാഗീക ലോക്ക്ഡൗണ്‍ 20 ദിവസത്തേക്ക് കൂടി നീട്ടിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
റിയാദ് : കൊറോണ വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ സൗദി അറേബ്യ ഏര്‍പ്പെടുത്തിയ ഭാഗീക ലോക്ക്ഡൗണ്‍ 20 ദിവസത്തേക്ക് കൂടി നീട്ടിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഹോട്ടലുകളിലും കഫെകളിലും ഇരുന്നു ഭക്ഷണം കഴിക്കുന്നതിനുള്ള വിലക്ക് തുടരും. പുറത്തു നിന്ന് ഓര്‍ഡര്‍ നല്‍കി ഭക്ഷണ വാങ്ങാന്‍ മാത്രമാണ് അനുമതിയുള്ളത്.
കല്ല്യാണം, പൊതു പരിപാടികള്‍ തുടങ്ങിയ ആഘോഷങ്ങളും 30 ദിവസത്തേക്ക് നേരത്തെ തന്നെ നിരോധിച്ചിരുന്നു. 20 പേരില്‍ അധികം ഒന്നിച്ചു കൂടുന്നതിനും വിലക്കുണ്ട്. സിനിമ തീയേറ്ററുകള്‍, ഇന്‍ഡോര്‍ ഗെയിമുകള്‍, ഇത്തരം സ്ഥലങ്ങളിലെ റെസ്റ്റോറന്റ്കള്‍, ഷോപ്പിംഗ് മാളുകള്‍, ഗെയിംസ്, കായിക കേന്ദ്രങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.

No comments