ഒമാനില്‍ ഇന്ന് 245 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
ദോഹ : ഒമാനില്‍ ഇന്ന് 245 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 206 പേര്‍ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് നിലവില്‍ 1,28,461 പേരാണ് കോവിഡ്മുക്തരായിട്ടുള്ളത്. അതേസമയം രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,36,622 ആയി. എന്നാല്‍ ഇതുവരെ 1539 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം ഒമാനിലേക്ക് വരുന്നവര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറൈന്റന് വേണമെന്ന സുപ്രീം കമ്മിറ്റി നിര്‍ദേശം.തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ നടപ്പിലാകും. സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി വ്യാഴാഴ്ച വൈകുന്നേരം പുറത്തുവിട്ട സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്.

No comments