Breaking News

മാര്‍ച്ച്‌ ഏഴ് മുതല്‍ കുവൈത്ത് വിമാനത്താവളം 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാകും


 കുവൈത്ത് സിറ്റി: മാര്‍ച്ച്‌ ഏഴ് മുതല്‍ കുവൈത്ത് വിമാനത്താവളം 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാകും . സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിലെ എയര്‍ ട്രാന്‍സ്‍പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ അബ്‍ദുല്ല അല്‍ രാജ്‍ഹിയാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിമാനത്താവളത്തില്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന കമ്ബനികള്‍ക്ക് ഇക്കാര്യം സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത് .

അതെ സമയം കൊവിഡ് വ്യാപനം കൂടിയ ‘ഹൈ റിസ്‍ക്’ രാജ്യങ്ങളില്‍ നിന്ന് യാത്രക്കാര്‍ക്ക് കുവൈത്തിലേക്ക് വരാനുള്ള വിമാന സര്‍വീസുകള്‍ തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു .ഇത് സംബന്ധിച്ചുള്ള തീരുമാനമെടുക്കാനുള്ള അധികാരം മന്ത്രിസഭയ്‍ക്കാണെന്നും അക്കാര്യത്തില്‍ അറിയിപ്പുണ്ടാകേണ്ടതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

No comments