ഗുജറാത്തിലെ 81 മുനിസിപ്പാലിറ്റികളിലേക്കും, 31 ജില്ലാ പഞ്ചായത്തുകളിലേക്കും, 231 താലൂക്ക് പഞ്ചായത്തുകളിലെക്കുമുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചു.
അഹമ്മദാബാദ്: ഗുജറാത്തിലെ 81 മുനിസിപ്പാലിറ്റികളിലേക്കും, 31 ജില്ലാ പഞ്ചായത്തുകളിലേക്കും, 231 താലൂക്ക് പഞ്ചായത്തുകളിലെക്കുമുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചു. സംസ്ഥാനത്ത് വോട്ടെണ്ണല്‍ മാര്‍ച്ച് രണ്ടിന് നടക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. 3.04 കോടി പേര്‍ക്കാണ് സംസ്ഥാനത്ത് വോട്ട് ചെയ്യാനുള്ള അവകാശം ഉള്ളത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി 12 സംസ്ഥാന റിസര്‍വ് പൊലീസ് യൂണിറ്റുകള്‍, സിഎപിഎഫ് കമ്ബനികള്‍, 54,000 ഹോം ഗാര്‍ഡുകള്‍ എന്നിവരുള്‍പ്പെടെ 44,000 പൊലീസുകരെയാണ് സംസ്ഥാനത്ത് വിന്യസിച്ചിട്ടുള്ളത്

No comments