ധർമ്മടത്ത് പിണറായിയെ പൂട്ടാൻ ഇടത് പക്ഷത്തെ ദേശീയ നേതാവ്..?? തന്ത്രം ഇങ്ങനെ..
കണ്ണൂര്‍: മണ്ഡലം രൂപീകരിച്ചശേഷമുള്ള മൂന്നാമത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് ധര്‍മ്മടം വേദിയാകുമ്ബോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിടാന്‍ യു.ഡി. എഫില്‍ ആരെന്ന ചോദ്യവും ശക്തം.
കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യ സമ്മേളനത്തിന് വേദിയായ പിണറായി പാറപ്രം ഉള്‍പ്പെടുന്ന മണ്ഡലമാണ് ധര്‍മടം.
എടക്കാട് മണ്ഡലത്തിന്റെ ഭാഗമായിരുന്ന പെരളശേരി, മുഴപ്പിലങ്ങാട്, കടമ്ബൂര്‍, ചെമ്ബിലോട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളും കൂത്തുപറമ്ബില്‍ ഉള്‍പ്പെട്ടിരുന്ന പിണറായിയും വേങ്ങാടും തലശേരിയുടെ ഭാഗമായിരുന്ന ധര്‍മടം പഞ്ചായത്തും ഉള്‍പ്പെടുത്തി 2011ലാണ് ധര്‍മടം നിയമസഭാമണ്ഡലം രൂപംകൊണ്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 1,79,416 വോട്ടര്‍മാരായിരുന്നു.
ആദ്യ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലെ കെ. കെ നാരായണന്‍ 15,162 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്.2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫിന് 30,337 വോട്ടിന്റെ ലീഡ്. തൊട്ടടുത്ത വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയനെ 36,905 വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയാണ് ധര്‍മടം കേരളത്തിന്റെ നായകനാക്കിയത്.
യുഡിഎഫ് നേട്ടമുണ്ടാക്കിയ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം ഇടതുമുന്നണിക്ക് 4099 വോട്ടിന്റെ ലീഡ് നല്‍കി. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ധര്‍മടം മണ്ഡലത്തിലുള്‍പ്പെടുന്ന പഞ്ചായത്തുകളില്‍ 49,180 ആയി എല്‍.ഡി.എഫ് ഭൂരിപക്ഷമുയര്‍ത്തി.
നേരത്തെ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ ഒറ്റ പേര് മാത്രമേ കോണ്‍ഗ്രസിന് ധര്‍മ്മടത്തുണ്ടായിരുന്നു. ധര്‍മ്മടം മണ്ഡലത്തിലെ സജീവ സാന്നിധ്യമായ മമ്ബറം ദിവാകരന്‍. എന്നാല്‍ ഇത്തവണ മത്സരത്തിനില്ലെന്ന് ദിവാകരന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ് ദേശീയ വക്താവും മാഹി ചെറുകല്ലായി സ്വദേശിനി ഷമാ മുഹമ്മദ് , ഡി.സി.സി സെക്രട്ടറി സി. രഘുനാഥ് എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്.
വോട്ടര്‍മാര്‍
ആകെ1,89,166 --
സ്ത്രീകള്‍ 1,01,697 --
പുരുഷന്മാര്‍ 87,467 --
ട്രാന്‍സ്‌ജെന്‍ഡര്‍ 2

No comments