തമിഴ് ഭാഷയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി
ന്യൂഡല്‍ഹി: തമിഴ് ഭാഷയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ തമിഴ് ഭാഷ പഠിക്കാതെ പോയതാണ് ഏറ്റവും വലിയ കുറ്റബോധമെന്ന് തുറന്ന് പറഞ്ഞുകൊണ്ടാണ് തമിഴ് ഭാഷയെ മോഡി പ്രശംസിച്ചത്.ലോകത്തിലെ ഏറ്റവും പഴയ ഭാഷയെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് മോഡിയുടെ 'തമിഴ്' പരാമര്‍ശം.
പ്രതിമാസ റേഡിയോ പരിപാടിയായ മാന്‍ കീ ബാത്തിലൂടെയാണ് തമിഴ് സാഹിത്യത്തെ അദേഹം പ്രശംസിച്ചത്. ഏപ്രില്‍ ആറിന് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ 'തമിഴ്' പരാമര്‍ശം എന്നതും ശ്രദ്ധേയം.
മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും നീണ്ട രാഷ്ട്രീയ ജീവിതത്തിനിടെ എന്താണ് സാധിക്കാതെ പോയത് എന്ന ഒരു പ്രേക്ഷകയുടെ ചോദ്യത്തിനാണ് പ്രധാനമന്ത്രിയുടെ മറുപടി.

No comments